പേഴ്സ് കള്ളൻ

22.3.16

ജോലി വീട്ടില് തന്നെ ചെയ്യുന്ന ആളിന്റെ ജോലി കഴിഞ്ഞാലുള്ള  മാനസിക നില പറഞ്ഞരിയിക്കനവില്ല, ആ നിമിഷം ഇറങ്ങി ഓടാൻ തോന്നും. ഓഫീസിൽ പോകുന്നവര്ക്ക് വീട്ടിലേക്ക് ഓടം, വീട്ടില് നിന്ന് എങ്ങോട്ട ഓടാൻ? അതും രാത്രി 11 മണിക്ക്. പതിവ് പോലെ ലാപ് ടോപ്പും മൊബൈലും പെർസും ചാർജരുകളും ഒക്കെ ബാഗിൽ ഇട്ടു ഇറങ്ങി. പതിവായി കാറിലാണ് പോക്ക്, പക്ഷെ ഇപ്പൊ സ്കൂട്ടർ ഒരെണ്ണം വെറുതെ ഇരിക്കുന്നുണ്ട്. വാപ്പചി പുതിയ സ്കൂട്ടർ വാങ്ങിയപ്പോ പഴയത് ഫ്രീ ആയി. തൽക്കാലം വില്ക്കണ്ട എന്ന് പറഞ്ഞത് ഞാൻ തന്നെയാണ്, ഉദ്ദേശം ഇതു തന്നെ, ഇടയ്ക്കു എനിക്ക് ഓടിക്കാൻ. സ്കൂട്ടർ ഒക്കെ സ്റ്റാർട്ട്‌ ആക്കി മുഖത്തടിക്കുന്ന കാറ്റിന്റെ സുഗമൊക്കെ കഴുത് തിരിച്ചും മറിച്ചും അനുഭവിച്ച്  സിനിമാ സ്റ്റ്യെലിൽ അങ്ങനെ പോകുവാണ് . ട്രാൻസ്പോർട്ട് സ്ടാന്റിന്റെ അടുത്ത് എത്തിയപ്പോ പെട്ടന്ന് ഒരാൾ ലിഫ്റ്റ്‌ ചോദിക്കുന്നത് കണ്ടു ഞാൻ നിർത്തി. സാദാരണ കാറിൽ പോകുമ്പോൾ ആരും ലിഫ്റ്റ്‌ ചോദിക്കാറില്ല, അടച്ചിട്ട കാറിൽ കയറാനുള്ള അരക്ഷിത ബോധമാണോ അതോ പൈസക്കാരോടുള്ള സാമ്പത്തിക തോട്ടുതീണ്ടാലാണോ എന്തോ ആവോ. എന്തായാലും ഇപ്പറഞ്ഞ കക്ഷിയെ വണ്ടിയിൽ കയറ്റി. ഒരു പത്തു നാല്പതു വയസ്സ് കാണും, പാന്റും ഷർട്ടും ബെല്ടും ഷൂവും ഒക്കെ ഉണ്ട്, എന്നാലും കുറച്ചു നീണ്ട യാത്ര കഴിഞ്ഞ മുഷിപ്പ് ഉണ്ട് മൊത്തത്തിൽ. ഇങ്ങനെ ഒക്കെ ആലോചിച് പോകുമ്പം ആണ് ഇയാളോട് ഒന്നും മിണ്ടിയില്ലല്ലോ എന്ന് തോന്നിയത്. ചിലപ്പോ ഒന്നും മിണ്ടാറില്ല ലിഫ്റ്റ്‌ കൊടുത്താല, നേരെ പറഞ്ഞ സ്ഥലത്ത് ഇറക്കും, ചിരിക്കും, വിട്ടു പോകും, അത്ര തന്നെ. പക്ഷെ ഞാൻ മെല്ലെ വിശേഷം ഒക്കെ ചോദിച്ചു. തൃപ്പൂണിത്തുറ ഭാഗത്താണ് വീട്, എന്തോ റബ്ബർ ഡയഫ്രം വിൽക്കളാണ് ജോലി. അതിനു മംഗലാപുരം, കണ്ണൂര് മുതലായ സ്ഥലത്തൊക്കെ പോയിട്ട് വരുന്ന വഴിക്കാണ്. കഠിനമായ ജോലിയും തുച്ഛമായ ശംബളവും ആണത്രേ. ഞാൻ എന്റെ അവസ്ഥ പറഞ്ഞു. എന്റെ ജോലി വീട്ടിലാണ്‌, വീട്ടിൽ നിന്ന് പുറത്ത് പോകേണ്ട കാര്യമില്ല, ഒന്നിനും. അങ്ങനെ ഇരുന്നിരുന്ന് വട്ടായി സ്ചൂറ്റെർ എടുത്ത് ഇറങ്ങിയതാണ് ഞാൻ. സംഭാഷണങ്ങൾക്കിടയിൽ വലിയ ഇടവേളകൾ ഉണ്ട്. ഞാൻ ഒരു കാര്യം പറഞ്ഞാൽ പിന്നെ ഒരു അര മിനിറ്റ് കഴിഞ്ഞു പുള്ളി എന്തെങ്കിലും പറയും, സ്കൂട്ടറിൽ സംസാരിക്കാനുള്ള ബുദ്ധിമുട്ടും പൊതുവെ തലയ്ക്കു വട്ടായ ഞങ്ങളുടെ അവസ്ഥയും കൊണ്ടാവണം അങ്ങനെ. സുമേഷു സിഗരട്ട് മേടിക്കാൻ പറഞ്ഞിട്ടുണ്ട്, ഇയാളെ ഇറക്കിയിട്റ്റ് മേടിക്കാൻ നോക്കിയാൽ ചിലപ്പോ കടയോന്നും കാണില്ല, ഞാൻ അയാളോട് ഇപ്പൊ വരാമെന്ന് പറഞ്ഞു ബാഗിൽ നിന്ന് പെർസ് എടുത്തു കടയിലേക്ക് പോയി, സിഗരറ്റ് ഒക്കെ മേടിച്ചു തിരിച്ച വന്നു പേഴ്സ് ബാഗിൽ തന്നെ വെച്ചു. ഇയാളെങ്ങാൻ പിന്നിൽ ഇരുന്നു പേഴ്സ് എടുക്കുമോ എനൂക്കെ വെറുതെ ആലോചിച്ചു പിന്നേം യാത്ര തുടര്ന്നു . പൊതുവേ ജീവിതത്തെ പട്ടി ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുംബം അയാൾ പറഞ്ഞു തുടങ്ങി , "ഇപ്പം പഴേ പോലെ ആറ്ക്കും വലിയ ബന്ധങ്ങളൊന്നും ഇല്ല, പണ്ടൊക്കെ എല്ലാവരും നല്ല ഒത്തൊരുമ ആയിരുന്നു. ഈയടുത് ഞാൻ ഇത് പോലെ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള വഴി നടന്നു പോകുംബോം കുറച്ച പിള്ളേർ വഴിയിൽ നിർത്തി ചോദിച്ചു, ചേട്ടനേതാ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ എന്ന്. ഞാൻ പറഞ്ഞു EMA 28-ൽ താമസിക്കുന്ന ആളാണ് വീട്ടിലേക്ക് പോകുവാണ് എന്ന്. അതിൽ ഒരു പയ്യന് എന്നെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു, അവൻ പറഞ്ഞു ഈ ചേട്ടൻ ആ അറ്റത്തെ വീട്ടിലെയാ നമ്മുടെ ചന്ദ്രൻ ചേട്ടന്റെ ഒക്കെ സുഹൃത്താണ് . എന്താണല്ലേ, ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ്‌".
കുറച്ചു നേരത്തേക്ക് ഞാനും ഒന്നും മിണ്ടിയില്ല, ശെരിയാണ് ടിയാൻ പറഞ്ഞതിലും കാര്യമുണ്ട് . അപ്പോൾ പുള്ളി ഒന്ന് കൂടി പറഞ്ഞു അവസാനിപ്പിച്ചു. "ഇപ്പം മുഴുവൻ പല സ്ഥലത്ത് നിന്നൊക്കെ വന്നു താമസിക്കുന്ന ആൾക്കാരാ അവിടെയൊക്കെ, ആരും ആരോടും മിണ്ടാരുമില്ല ഇങ്ങോട്ടും പോയി വിശേഷം അന്വേഷിക്കാറുമില്ല ,ഇടയ്ക്കു തോന്നും വീടൊക്കെ വിറ്റു വേറെ എവിടെയെങ്കിലും പോയേക്കാമെന്ന് ".  ഒരു നന്മ നിറഞ്ഞ മനുഷ്യനെ പോലെ ഞാനും ഇതൊക്കെ പിന്താങ്ങി എന്തൊക്കെയോ കാച്ചി വിട്ടു.അങ്ങനെ ഇടയ്ക്കു കൊച്ചിക്കര്യങ്ങളൊക്കെ പറഞ്ഞു മെട്രോ പണിയെ വെറുതെ നാല് തെറി ഒക്കെ വിളിച്ചു പാതിരാത്രി ബ്ലോക്കിൽ പെട്ടൊക്കെ എങ്ങനെയോ കളമശ്ശേരി എത്തി. ഞാൻ പറഞ്ഞു ഞാൻ ഇവിടുന്നു കാക്കനാടെക്ക് തിരിയുമെന്ന്. അയാൾ മെല്ലെ ഇടപ്പള്ളി പോകാനുള്ള തീരുമാനം മാറ്റി എന്റെ കൂടെ കാക്കനാട് വരെ വന്നു അതുവഴി പോകാൻ തീരുമാനിച്ചു. എങ്കിൽ അങ്ങനെയാവട്ടെ എന്ന് ഞാനും കരുതി. കളമശ്ശേരി അയാളുടെ ബൈക്ക് ഇടിച്ച സ്ഥലമൊക്കെ കാണിച്ചു തന്നു, വണ്ടി ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം ഇല്ലായിരുന്നു എന്നൊക്കെ പറഞ്ഞു. പിന്നെ രണ്ടാളും ഒന്നും മിണ്ടിയില്ല. ഞാൻ പല പല കാര്യങ്ങൾ ആലോചിച്ചു വണ്ടി ഓടിചോണ്ടിരുന്നു ആയാളും എന്തോ നിശബ്ദനായിരുന്നു. കുറച്ചു നേരം മുന്പ് അയാൾ പറഞ്ഞിരുന്നു എന്നെ കാണാൻ അയാളുടെ പഴയ പ്രവാസി സുഹൃത്ത്‌ ഹരിദാസിനെ പോലെ ഉണ്ടെന്ന്. കൂട്ടത്തിൽ ഇങ്ങനെയും കൂട്ടിച്ചേർത്തു "ഇന്ന് വരുന്ന വഴി ഷോർണൂർ എത്തിയപ്പോ ഞാൻ അവനെപ്പറ്റി ഓർത്തിരുന്നു, ഇപ്പൊ കുറേ കാലമായി ഒരു ബന്ധവുമില്ല". കാലം അകറ്റുന്ന സൌഹൃദങ്ങളെ പറ്റിയൊക്കെ ഞങ്ങൾ സംസാരിച്ചു, പിന്നെ കണ്ടാലും അധികം ഒന്നും സംസരിക്കാനുണ്ടാവില്ലെന്നും ഒക്കെ പറഞ്ഞു. അത് പോലെ വേറെ എന്തൊക്കെയോ കാരണങ്ങള കൊണ്ട് ഒന്നും സംസരിക്കനില്ലാതവരായി ഞങ്ങൾ യാത്ര തുടര്ന്നു.
കാക്കനാട് എത്തുന്നതിനു മുന്പ് അയാളെന്റെ അരയിൽ ഒരു കൈ വെച്ച് പിടിച്ചു, ഇയാള് വല്ല കുണ്ടനുമാണോ എന്നെനിക്കു സംശയമായി. ഏയ്, സ്പീഡ് പെട്ടന്ന് കൂടിയത് കൊണ്ടാവും എന്ന് കരുതി. പിന്നെ അപ്പോഴേക്കും അയാളെ ഇറക്കാനുള്ള സ്ഥലമായി ഞാൻ വണ്ടി നിർത്തി . പുള്ളി കുറച്ചു കൂടി മുന്പിൽ ഇറങ്ങാമെന്ന് പറഞ്ഞെങ്കിലും എന്റെ കുണ്ടൻ സംശയം കാരണം ഞാൻ വേണ്ടെന്നു പറഞ്ഞു, ഇവിടെ നിന്നാൽ സെസ്സിൽ നിന്ന് ജോലി കഴിഞ്ഞു വരുന്നവരുടെ ലിഫ്റ്റ്‌ കിട്ടുമെന്നും ഞാൻ പറഞ്ഞു. അയാളെ ഇറക്കിയതും എനിക്കൊരു സംശയം കൂടെ കൂടി, ഇയളെങ്ങാൻ ബാഗിൽ നിന്നും പേഴ്സ് എടുത്തു കാണുമോ? പേഴ്സ് ബാഗിൽ വെക്കുന്നതൊക്കെ ഇടക്ക് കടയിൽ കേറിയപ്പൊ കണ്ടതാണ്. അപ്പൊ തന്നെ നോക്കിയാൽ അയാള് കാണും, അത് കൊണ്ട് വേണ്ടെന്നു വെച്ചു. കുറച്ചു മാറി വണ്ടി നിരത്തി ഞാൻ പെട്ടന്ന് നോക്കി. അവിടെ തന്നെയുണ്ട്. ഹി ഹി.
അകന്നു പോയികൊണ്ടിരിക്കുന്ന അയല്പക്കങ്ങളുടെ കാര്യവും, ആരെയും വിശ്വാസമില്ലാത്ത മനുഷ്യരുടെ അവസ്ഥയും ഒക്കെ ആലോചിച്ചു ഞാൻ സുമേഷിന്റെ റൂമിലേക്ക് വണ്ടി തിരിച്ചു. ആ പോക്കിൽ എന്റെ ഉള്ളിലെ കപട നന്മ എന്നോട് ഇങ്ങനെ ചോദിച്ചു  "താൻ എന്ത് ഊളയാടോ, പാവം മനുഷ്യനെ പേഴ്സ് കള്ളനാക്കിക്കളഞ്ഞല്ലോ"

Related Posts by CategoriesWidget by Hoctro | Jack Book

0 Responses: